2012, ഡിസംബർ 9, ഞായറാഴ്‌ച

ഒരു  കൊച്ചു സ്കൂള്‍  പുരാണം 

എന്‍റെ  ഇതുവരെയുള്ള  ഈ  ജീവിതത്തില്‍   ഞാന്‍  ഒരുപാടു സ്നേഹിക്കുന്ന ഓര്‍മ്മകള്‍ ഉള്ളത്  സ്കൂള്‍ കാലയളവിലാണ് .. മാധുര്യമുള്ള  ഓര്‍മ്മകള്‍ എന്നൊക്കെ വേണമെങ്കില്‍ പറയാം..  
 
നാലാം  ക്ലാസ്സ്‌ വരെ   പഠിച്ച ത് , അല്ല  ജീവിച്ചത്  DIET തിരുവല്ല ..
ജീവിച്ചത് എന്ന് പറയാന്‍ ഒരു കാരണം ഉണ്ട് ,എന്താനെന്നരിയോ??
അച്ഛന്‍  കോടതി ജീവനക്കാരനായിരുന്നു..,അമ്മ  അധ്യാപികയാണ്.... ,
അമ്മ വരാന്‍  8 മണി ആകും ...ചില ദിവസങ്ങളില്‍  ബസ്‌ ഉണ്ടാകില്ല  അപ്പോള്‍ അമ്മ വരാറില്ല ..അവിടെ അടുത്തുള്ള  ടീച്ചറിന്‍റെ  വീട്ടില്‍  താമസിക്കും... എരുമെലിയാണ് സ്ഥലം ..
 
ഒന്നാം  ക്ലാസ്സിലെ ഗ്രേ സി   ടീച്ചര്‍, രണ്ടാം ക്ലാസ്സിലെ   രാധ ടീച്ചര്‍...........  ഇതൊക്കെ എന്‍റെ  സ്വന്തം വീടായിരുന്നു.... രാവലെ ഉള്ള ഭക്ഷണം ..,ഉച്ചയ്ക്ക് , വൈകിട്ട ത്തെ ..എല്ലാം  എന്റെ സ്നേഹനിധികളായ     ടീച്ചരമ്മ മാരുടെ കാരുണ്യത്തില്‍ ആയിരിക്കും മിക്കവാറും....സ്കൂള്‍  വിട്ടു കഴിഞ്ഞാല്‍ പിന്നെ  ഓഫീസു മുറിയിലെ   അന്തേവാസി....5 മണി വരെ ....നാലാം  ക്ലാസ്സ്‌ വരെ അങ്ങനെ എന്റെ സ്കൂള്‍ വീട്ടില്‍(എന്‍റെ  സ്കൂള്‍  തന്നെ എന്റെ വീടും  ) കഴിഞ്ഞു ,,
 
ജോലിഭാരംകാരണംഅച്ഛന് വൈകിയേ വരാന്‍  പറ്റു  ..5 മണി വരെ  സ്കൂളില്‍,,  പിന്നീട്ആരെങ്കിലുംവന്നുഅച്ഛന്റെഓഫീസിലേയ്ക്ക്  വിളിച്ചുകൊണ്ടുപോകും..പിന്നെ ഒരു 7 മണി വരെ അവിടെയാ , 
തിരുവല്ല  ഞങ്ങളെ  എടുത്തു വളര്‍ത്തിയ നാടാണ്‌........  ...സ്വന്തം നാട്ടിലേയ്ക്ക് , വെള്ളി , അല്ലെങ്കില്‍  ശനി  ദിവസങ്ങളിലാണ്‌ യാത്ര... 
സ്കൂളില്‍  എങ്ങാനും അവധി  അയാള്‍ പിന്നെ തീര്‍ന്നു.... ഒന്നുകില്‍ അമ്മയുടെ സ്കൂളില്‍,അല്ലെങ്കില്‍ അച്ഛന്റെ കോടതിയില്‍.... എന്നാലും രസമാരുന്നു..ആര്‍ക്ക്‌  ?? അവര്‍ക്കൊക്കെ  ..... !!!!

അങ്ങനെ എന്റെ ബാല്യം സ്കൂള്‍ലും  കോടതിയിലും ആയിട്ട അങ്ങനെ പോയി... പിന്നീട്  അമ്മയ്ക്ക് സ്ഥലം മാറ്റം കിട്ടി  തിരുവല്ലയിലേക്ക് , അഞ്ചാം ക്ലാസ്സ്‌ മുതല്‍ ഞാന്‍ അമ്മയുടെ സ്കൂളില്‍ ആയി ...5 മുതല്‍  +2 വരെ    DBHSS ,,  അമ്മയുടെ   സ്കൂളില്‍ ... എല്ലായിടത്തും " ടീച്ചറിന്റെ മോള്‍ "   എന്ന ലേബല്‍  ....  ഒരുകണക്കിന് പറഞ്ഞാല്‍ നല്ലതും  മറ്റൊരുതരത്തില്‍  "പാരയും " ആരുന്നു...,, ഒന്ന് തുമ്മിയാല്‍ പോലും  അത് ടീച്ചര്‍ റൂമില്‍  എത്തും ... പിന്നെ ചേട്ടന്‍ മാരും  ചേച്ചിമാരും ഒക്കെ   ടീച്ചറിന്റെ മോള്‍ അല്ലേ  എന്നുചോടിക്കുമ്പോള്‍ ഗമയില്‍ " അതെ " എന്നുപറയാം...
പിന്നെ  എക്സാം ടൈമില്‍ ആണ് ഏറ്റവും രസം... പേപ്പര്‍  കിട്ടാ റാകുമ്പോള്‍  എല്ലാരും വന്നിട്ടു   പേപ്പര്‍ നോക്കിയോ .,?? ഞങ്ങള്‍ ജയിച്ചോ?? എന്നൊക്കെ ചോദിക്കും...
അതൊക്കെ ഒരു കാലം .... ഞാന്‍ ബോറടിപ്പിച്ചോ???
എന്റെ കൂട്ടുകാരെ പറഞ്ഞില്ലല്ലോ ??4 വരെ വളരെ കുറച്ചു കുട്ടികളേ  ഉണ്ടാരുന്നുള്ളൂ ..തരുണ ,സിന്ധു, ഗംഗ , ജെറിന്‍ ,അരുണ്‍,  ബൈജു ,ഷൈന്‍ , ഇവരൊക്കെ ...5 ല്‍  വന്നപ്പോളാണ്‌  മഞ്ജുഷ , ശ്രീ ലക്ഷ്മി ., ഗീതു , ഉണ്ണി, ശരത് ,ശ്രീകാന്ത് , ഇവരെ ഒക്കെ കിട്ടിയത് പിന്നെ  10 th  ആയപ്പോ ള്‍  വേറെ  കുറെ പേര്‍ ..നീതു, ലക്ഷ്മി , സബിത ,അഞ്ചു , അനു ,പ്രശാന്ത്, 4 അനീഷ്‌ ,,,, അങ്ങനെ ..
+2 ആയി... അവിടെ ഏറ്റവും രസം...,ഒരുകാര്യം മറന്നു ..ഞാന്‍ മലയാളം മീഡിയം  ആരുന്നേ..അത് അച്ഛന്‍റെ  ഒരു നിര്‍ബന്ധം  ആരുന്നു... 
 5 ല്‍  വന്നപ്പോള്‍ അവിടെ മലയാളം, ഇംഗ്ലീഷ്  മീഡിയങ്ങള്‍  ഉണ്ടാരുന്നു ... ഇംഗ്ലീഷ് കാരും  മലയാളം കാരും..  രണ്ടും ഒടുക്കത്തെ അടിയാ .....ഞങ്ങള്‍ പാവം മലയാളം മീഡിയം , അവര്‍ ഇംഗ്ലീഷ് കാര്‍  ഭീകരര്‍ ..മലയാളത്തിനു വേണ്ടിയുള്ള  പോരാട്ടം അന്ന്  അവിടെ തുടങ്ങി... കുറെ യുദ്ധം ചെയ്തിട്ടുണ്ട്...എന്തിനാണാവോ ??? ആ...? ഓര്‍ക്കുമ്പോള്‍ ചിരിയാ  വരുന്നത് ...
 
 ഇനി +2 പുരാണം.. അവിടെ ചെന്നപ്പോള്‍ നമ്മുടെ ശത്രുകള്‍  എല്ലാരും ഉണ്ട്(ഇംഗ്ലീഷ് കാര്‍ ).... എന്താ കഥ...!!!!   പഠിക്കാനുള്ളതോ ..??  മൊത്തം ഇംഗ്ലീഷ്,, ആശ്വാസത്തിനു വേണ്ടി , രണ്ടാം  ഭാഷ  മലയാളം തന്നെ എടുത്തു...
എന്നാലും ഞങ്ങള്‍ക്ക് സ്പെഷ്യല്‍  പരിഗണന  ഉണ്ടാരുന്നു....
സഹായിച്ചത്  ഇംഗ്ലീഷ്കാരാ , (ഇപ്പോള്‍ അവര്‍ ഭീകരര്‍  അല്ല , ഞങ്ങള്‍ അവരെ നന്നാക്കി...!!!!)....ഞങ്ങളെ  നോക്കാന്‍ ടീച്ചര്‍മാര്‍  അവരെ ഏല്‍പ്പിച്ചു ...ഞങള്‍ അവരെ മലയാളം പഠിപ്പിച്ചു...!!!!

 പിന്നെ  പോരായ്മ  പരിഹരിക്കാന്‍  ശ്രീകുമാര്‍  സാറിന്‍റെ  'phoenix    കോളേജ് '..(tuition  center ആണ് ), ഫിസിക്സ്‌ , കെമിസ്ട്രി , maths , ഈ   ഇനങ്ങള്‍ക്കാണ്  പഠനം ..അവിടെയുള്ള  ശത്രുകള്‍  അടുത്തുള്ള   സ്കൂളിലെ   പ്ലസ്‌ടു കാര്‍  ...എങ്ങനെയും അവരെ തോല്‍പ്പികണം ,,അതാണ് ചിന്ത..(എന്തിനാണെന്നോ ???.. ഓണത്തിന്  അത്ത പ്പൂക്കള  മത്സരത്തിന്...!!!!) അവിടെ   ഞങ്ങള്‍ തന്നെ ജയിച്ചു... എന്നാലും ഒന്നാം സമ്മാനമായി  കിട്ടിയ ഉപ്പേരി ഞങ്ങള്‍ അവര്‍ക്കും കൊടുത്തുട്ടോ...( എന്തൊരു വിശാല  മനസ്കത  അല്ലെ????)

അങ്ങനെ  ആദ്യത്തെ പരീക്ഷ  കഴിഞ്ഞപ്പോളെയ്ക്കും  ഞങ്ങള്‍  ഒരുവിധം  അവരുടെ ഒപ്പം എത്തി... പിന്നെ നമ്മള്‍ എല്ലാം ഒന്ന്..  സയന്‍സ് കാരെല്ലാം  ഒരമ്മപെറ്റ  മക്കള്‍ ...!!!!! പുറത്തുള്ള  commerce , humanities  ശത്രുക്കളെ  ഒതുക്കണമല്ലോ....!!!!
എന്തായാലും 'സയന്‍സ് മല  കയറ്റം കഠിനമെന്റയ്യപ്പാ' ..ആരുന്നോ എന്ന് ചോദിച്ചാല്‍ അല്ല.. പക്ഷെ  ടൈം കുറച്ചുകൂടി വേണമായിരുന്നു ..പെട്ടന്ന് തീര്‍ന്നുപോയി...
 അങ്ങനെ രണ്ടാം വര്ഷം ആയപ്പോളെയ്ക്കും  ഒരുപാട് വിഷമം.. പിരിയാന്‍ പോകുന്നു... അങ്ങനെ  ഓട്ടോഗ്രാഫ്  എഴുത്ത്,,, 
സോഷ്യല്‍ നടത്തിപ്പ്..., PRACTICAL  എക്സാം... എല്ലാം എല്ലാം...
 പത്തില്‍  പിരിയല്‍  അത്ര  കാര്യമാക്കെണ്ടല്ലോ..., മിക്കവാറും എല്ലാരും  ഇവിടെത്തന്നെ വരും എന്ന പ്രതീക്ഷയില്‍ ....
ഇപ്പൊ അങ്ങനെയാണോ??...

 പിന്നെ ഞങ്ങള്‍  രണ്ടാം  വര്‍ഷക്കാര്‍  പിരിയുന്ന വേദനയില്‍ എല്ലാം മറന്നുഒന്നായിട്ടൊ.....5 മുതല്‍  അവിടെ പഠിച്ച ഞങ്ങള്‍ ക്കാരുന്നു   ഏറ്റവും വിഷമം.... അതുവരെ ഞങ്ങളെ കുറ്റം പറഞ്ഞ ഞങ്ങളുടെ   ടീച്ചര്‍മാര്‍ അന്നാണ്  ആ  സത്യം  വെളിപ്പെടുത്തിയത്... ഞങ്ങള്‍ അവിടുത്തെ ഏറ്റവും  നല്ല  കുട്ടികള്‍ ആയിരുന്നുവത്രെ.....   ഇതൊന്നു  നേരത്തെ പറഞ്ഞിരുന്നെങ്കില്‍  ഒന്ന് അഹങ്കരിക്കാരുന്നു ..(അല്ലെങ്കിലും അതിനു കുറവൊന്നും ഇല്ല ....!!! ഏത് ???)

പക്ഷേ..,  ഇന്നും അവര്‍ ഞങ്ങളെ ഓര്‍ക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍  ഉള്ള ഒരു സുഖം ..പറഞ്ഞറിയിക്കാന്‍ പറ്റില്ല .... ഞങ്ങള്‍  ഒരു കൂടിച്ചേരലും നടത്തിയിരുന്നു.,, അവരുടെ സ്നേഹം കണ്ടപ്പോള്‍ ശരിക്കും  കണ്ണ് നിറഞ്ഞുപോയി......സന്തോഷം കൊണ്ട്...
കവിവാക്യം  അന്വര്‍ത്ഥ മാക്കിക്കൊണ്ട് ..... ഒരുവട്ടം കൂടിയെന്‍  ഓര്‍മ്മകള്‍ മേയുന്ന  തിരുമുറ്റത്തെത്തുവാന്‍  മോഹം.......

പ്രിയപ്പെട്ട   കൂട്ടുകാരെ,,
 അങ്ങനെ ഞാനും മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ പഠിച്ചുട്ടോ ...ആദ്യം തന്നെ ഇതെന്നെ പഠിപ്പിച്ച ഗുരുവിനു വന്ദനം ...അദ്ദേഹത്തിനുള്ള  നന്ദിയും അറിയിച്ചു കൊളളുന്നു ...
ഇതൊക്കെ എഴുതേണ്ട കാര്യ മുണ്ടോ  എന്നറിയില്ല..എന്നാലും  എഴുതുന്നു....
 മലയാളത്തോടൊരു  വാക്ക് ......
മലയാളമേ  ഞാന്‍ വരുന്നു ...ദയവായി നീ എന്നെക്കൂടി  സഹിക്കുക ...
ഞാന്‍ അത്ര വലിയ സംഭവം ഒന്നും അല്ല  എന്ന് എനിക്ക്   നന്നായി അറിയാം(വിനയം,, ചുമ്മാ ഇരിക്കട്ടെ  , ഒരു സന്തോഷത്തിന്  ).... നന്നായിട്ട്  എഴുതാന്‍ ഒന്നും അറിയില്ലെങ്കിലും  വായിക്കാന്‍   നന്നായിട്ട്  അറിയാം... അതുകൊണ്ട് എല്ലാരുടെയും  സൃഷ്ടികള്‍  ആസ്വദിച്ചുതന്നെ  വായിക്കുന്നു...  എല്ലാവര്ക്കും ആശംസകള്‍ ...
                                                                                                                           
സ്നേഹപൂര്‍വ്വം ,                                                                                                                                 ദിവ്യ